Monday, 5 January 2009

മേഘം പൂത്തു തുടങ്ങി- തൂവാന തുമ്പികള്‍ 2




രു മഴക്കാലത്ത് തന്നെയാണ് തൂവാനത്തുമ്പികൾ റിലീസായത്.

കൃത്യമായി പറഞ്ഞാൽ 1987 ജൂലൈ മാസം. ഞാനന്ന് പത്താം ക്ലാസ്സിലാണ്. പഠനം ഇളയമ്മയുടെ വീട്ടിൽ നിന്നും. മാനന്തവാടി ജോസ് തീയേറ്ററിൽ നിന്നുമാണ് ഈ സിനിമ കാണുന്നത്.

മഴപോലെ മനസ്സിലേക്ക് പെയ്തിറങ്ങിയത് ലാലും, സുമലതയും, പാർവ്വതിയും. അതിന്റെ പ്രമേയത്തിലൊന്നും എന്റെ പ്രായം ശ്രദ്ധിച്ചിരുന്നില്ലെന്ന് തോന്നുന്നു.

മാത്യഭൂമി ആഴച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “പ്രതിമയും രാജകുമാരിയും “ എന്ന നോവലിന്റെ എഴുത്തുകാരൻ എന്നതിലുപരി എനിക്ക് പത്മരാജനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച് വളർന്നത് കൊണ്ട് സിനിമ കാ‍ണാനുള്ള സാഹചര്യവും നന്നേ കുറവായിരുന്നു. കള്ളൻ പവിത്രൻ എന്ന സിനിമ പണ്ട് അമ്മാവന്റെ കൂടെ പോയി കണ്ടതായി ഓർക്കുന്നു. അത് പത്മരാജൻ ചിത്രമായിരുന്നെവെന്നൊക്കെ പിന്നെയാണ് ശ്രദ്ധിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം മരുഭൂമിയിലെ ഏകാന്തതയുടെ കനം തൂങ്ങുന്ന ഒരു വരണ്ട പകലിലാ‍ണ് ഞാനീ ചിത്രം കാണുന്നത്.


പ്രമേയം


പത്മരാജന്റെ ഭാഷയിൽ പറഞ്ഞാൽ’ നഗരത്തിൽ അയാൾക്കു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു അണ്ടർ വേൾഡ് തന്നെയുണ്ട്“. പക്ഷെ സാധാരണ സിനിമകളിലെ പോലെ ആ സാഹസങ്ങളുടെ കിടിലൻ ദ്യശ്യാവിഷ്ക്കാരങ്ങളൊന്നും കാണിക്കുന്നേയില്ല. ജയക്യഷ്ണൻ എന്ന ദ്വന്ദവ്യക്തിത്തത്തിന്റെ ഉടമയുടെ പരിപൂർണ്ണ കൺ ട്രോൾ സംവിധായകന്റെ കൈയ്യിൽ തന്നെയാണ്. അതിശക്തമായ സ്ക്രിപ്റ്റ്. നിലയും വിലയുമില്ലാത്ത ഒരു കഥാപാത്രം പോലുമില്ല. എന്തിന് സിനിമയിൽ ഇല്ലാത്തതും പരാമർശിച്ചു പോകുന്നതുമായ, ജയക്യഷ്ണന്റെ അച്ചൻ തമ്പുരാൻ പോലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.


ചെറിയനാടൻ പറഞ്ഞതുപോലെ

വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ പത്മരാജന്റെ ക്രാഫ്റ്റ് അദ്വിതീയമാണ്. നമ്മുടെ സങ്കൽ‌പ്പങ്ങൾക്കും അതീതമാണ് അതിന്റെ ഘടന. ഒരോ ചെറിയ കഥാപാത്രങ്ങൾ പോലും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ സഹായകമാകുന്നതും രചനയിലെ അദ്ദേഹത്തിന്റെ ഈ സിദ്ധികൊണ്ടു തന്നെയാണ്. ജഗതിയുടെ രാവുണ്ണിയുടെ പ്രകടനം എന്തിനു സംഭാഷണശകലം പോലും മനസ്സിൽ തങ്ങിനിൽക്കുന്നത് ഇക്കാരണം കൊണ്ടാണ്. അതുപോലെ തന്നെ ബാബു നമ്പൂതിരിയുടേയും ശങ്കരാടിയുടേയും മറ്റും പാത്രങ്ങളും


ഒരോ ഫ്രെയിമും വരച്ചിട്ടു സംവിധാനം ചെയ്തപോലെ മികച്ചു നിൽക്കുന്നു. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, മികച്ച അഭിനയം, മനോഹരമായ ലൊക്കേഷൻ, കഥാഗതിയുടെ സഞ്ചാരം ഇവയെല്ലാം അനിതരമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകരുന്നത്. ദ്വന്ദവ്യക്തിത്വമുള്ള ജയകൃഷ്ണനെന്ന നായക കഥാപാത്രത്തെ സൃഷ്ടിച്ചതിലെ കൈവഴക്കം ഒന്നുമാത്രം മതി പപ്പേട്ടന്റെ പ്രതിഭയുടെ മാറ്ററിയാൻ. ഒരേസമയം രണ്ടുപേരെ പ്രണയിക്കുന്ന, രണ്ടു പ്രണയത്തിനും രണ്ടു ഭാവങ്ങൾ -ലങ്ങൾ- കൽ‌പ്പിക്കുന്ന നായകൻ. അയാളുടെ മനസ്സുവായിക്കാൻ നാം പണിപ്പെടും. പക്ഷേ കഥ പലഘട്ടത്തിലും അതിലെ പ്രധാന നായികയായ ക്ലാരയിലൂടെയാണു സഞ്ചരിക്കുന്നത്.

താൻ കളങ്കപ്പെടുവാൻ പോകുന്നതറിയുന്ന ഏതുപെണ്ണും തന്നെ പ്രാപിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കുമുൻപിൽ നിർവ്വികാരയായി നിൽക്കുകയേ ഉള്ളൂ. എന്നാൽ ക്ലാരയെ പുണരുന്ന ജയകൃഷ്ണനു മുൻപിൽ അവൾ നിശ്ചേഷ്ടയായി നിൽക്കുന്നതിനു പകരം ക്ലാരയും തിരിച്ച് അവനെ ആലിംഗനം ചെയ്തുകൊണ്ട് അതാസ്വദിക്കുന്നതാണ് നാം കണുന്നത്. അല്ലായിരുന്നെങ്കിൽ ആദ്യവേഴ്ച ഒരു ബലാത്സംഗമെന്ന നിലയിലേക്ക് തരം താഴ്ന്നു പോയേനേ. (നമ്മുടെ യാഥാസ്ഥിതിക മനോഭാവങ്ങൾക്കെതിരാണെങ്കിലും ..)


ചിത്രീകരണം


അജയൻ വിൻസ്ന്റ് എന്ന പ്രതിഭയാണ് ( ഷിബു ചക്രവർത്തിയുടെ അഥർവം തുടങ്ങിയ സിനിമകളുടെ കാമെറ ചലിപ്പിച്ചത് ഇദ്ദേഹമാണ് ) ഈ സിനിമയുടെ ഛായാഗ്രാഹകൻ.

നിർഭാഗ്യമെന്ന് പറയട്ടെ..അന്താരാഷ്ട്ര തലത്തിൽ സിനിമകളുടെ വിവരങ്ങൾ ആധികാരികമായി രേഖപ്പെടുത്തുന്ന www.imdb.com എന്ന സൈറ്റിൽ അദ്ദേഹത്തിന്റെ പേരു ചേർക്കപ്പെട്ടിട്ടില്ല.

http://www.imdb.com/title/tt0249188/fullcredits#cast

കഥന രീതിലെ മറികടക്കാത്ത് ചിത്രീകരണം. Source lighting.

മിക്കതും straight angles. വളരെ അപൂർവ്വമായി മാത്രമേ correction filters വരെ ഉപയോഗിച്ചിട്ടുള്ളൂ..ആവശ്യമില്ലാതെ movements ഇല്ല.

സംവിധായകന്റെ മനസ്സറിഞ്ഞ് തന്നെ അജയൻ തന്റെ കാമറ ചലിപ്പിച്ചു.

ഏം.ടി. സംവിധാനം ചെയ്ത ‘ ഒരു ചെറുപുഞ്ചിരി ‘ എന്ന സിനിമയുടെ

ഛായാഗ്രാഹകനായ ശ്രീ. സണ്ണി ജോസഫിനെ ഇവിടെ സ്മരിക്കുന്നു.

ഇന്ന് നാം കാണുന്ന പല ചിത്രങ്ങളുടെയും വിഷ്വൽസ് എത്രത്തോളം അനുയോജ്യമാണെന്ന് ചിന്തിക്കുക.

പത്മരാജന്റെ എല്ലാ ചിത്രങ്ങളിലും ധാരാളം wide Frames ഉണ്ടാകും. ഓർക്കുക അമ്മൂമ്മയുടെ സപ്തമി ക്ഷണിക്കാൻ വരുന്ന സീനിലെ പാടം,വടക്കും നാഥൻ ക്ഷേത്രം, ജയകൃഷ്ണന്റെ വീട്




നമ്മുടെ persistence of vision എന്ന പ്രതിഭാസത്തെ അളന്നു മുറിച്ച് എഡിറ്റ് ചെയ്യുന്ന പുതിയ തലമുറയിലെ എഡിറ്റർമാരുടെ കൈയ്യിൽ ഇത്തരം ഫ്രെമുകൾ കിട്ടിയിട്ട് കാര്യമില്ല.
പക്വതയുള്ള കത്രിക പ്രയോഗമാണ് ബി.ലെനിൻ എന്ന എഡിറ്റർ ഇതിൽ നടത്തിയിരിക്കുന്നത്. ഒരു സിനിമയുടെ ടെമ്പോ നഷ്ടപ്പെടാതെ സൂക്ഷിക്കുകയെന്ന വളരെ ശ്രമകരമായ കാര്യം. ഇതൊക്കെ പ്രഗത്ഭനായ ഒരു സംവിധായകന്റെ മേൽനോട്ടത്തിലാ
ണെന്ന കാര്യം വിസ്മരിക്കുന്നില്ല.


സംഗീതം


“ ഒന്നാം രാഗം പാടി”

മലയാളത്തിന് കിട്ടിയ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന്

ഈ ഗാനം ഉൾപ്പെടുത്തിയത് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടാണെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. എന്നു വെച്ചാൽ ഈ പാട്ടിനായി ക്യത്യമായും ചിട്ടയായും ഷൂട്ട് ചെയ്തിട്ടില്ലെന്നും, റഷസുകളിൽ നിന്നും ബാക്കി വന്ന് ഫൂട്ടേജുകൾ ഉപയോഗിച്ച് തുന്നിച്ചേർത്ത ഒരു പാട്ടാണെന്നു സാരം.

ഒരു നിത്യഹരിത ഗാനം വന്ന വഴി. ശ്രീ കുമാരന തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദനാഥ് ഈണം നൽകിയ രണ്ടു ഗാനങ്ങളും ശ്രുതി മനോഹരം, നിത്യ ഹരിതം.


പശ്ചാത്തല സംഗീതം


ശക്തവുമായ Back ground score. ജോൺസൺ മാഷെ ശരിക്കും ഉപയോഗപ്പെടുത്തിയിരിക്കുന്ന് ശ്രീ പത്മരാജൻ.

സ്പന്ദനങ്ങളെ വേലികെട്ടിപ്പോകുന്ന വയലിന്റെ counter.

ഇതു വരെ കേട്ടതിൽ നിന്നും വളരെ വ്യത്യസ്തമായ് തീം മ്യൂസിക്ക്.

ഗ്രാമീണ ശീലുകൾക്കുമപ്പുറം ജോൺസൻ മാഷിന്റെ റേഞ്ച് പ്രകടമാകിയ ഒരു സിനിമ. ജയകൃഷ്ണന്റെ ചിന്ത നാടനിൽ നിന്നും

പട്ടണത്തിലേക്ക് മാറുമ്പോളുള്ള ഒരു ട്രാൻസിഷൻ മ്യൂസിക് ഇനി

കാണുമ്പോൾ ശ്രദ്ധിച്ച് കേൾക്കുക.


ചിലര്‍ ഒരു വേനല്‍ക്കാലമഴ പോലെ കടന്നുവരും, പോകും...
പക്ഷേ, അവര്‍ നല്‍കിയ സാന്ത്വനം, സന്തോഷം, സ്നേഹം എല്ലാം പെയ്യാത്ത മേഘം പോലെ ജീവിതകാലം മുഴുവന്‍ തളം കെട്ടി നില്‍ക്കും, ഒരിക്കലും പെയ്തൊഴിയാതെ...
ക്ലാര മനസ്സിലുണ്ടാക്കിയ ഒരു വിങ്ങലുണ്ട്!!!
മഴയില്‍,

മഴ പോലെ കടന്നുവന്ന്
പെയ്ത്

ഒഴുകിയ വഴികളില്‍ നനവേല്‍പ്പിക്കാതെ
മഴ പോ
ലെ മറഞ്ഞുപോയവള്‍...
അവള്‍ മനസ്സില്‍ സന്നിവേശിപ്പിക്കുന്ന ദൃശ്യങ്ങളില്‍ മഴയുടെ സൌന്ദര്യമുണ്ട്...വേദനയും.
മഴയ്ക്ക് ഭൂമിയില്‍ നില്‍ക്കാനാവില്ല, ആഗ്രഹമുണ്ടെങ്കിലും..ക്ലാര ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെ എന്നു തോന്നുന്നു..


തൂവാനത്തുമ്പികളിലെ ഓരോ വേഷങ്ങള്‍ക്കും വ്യക്തിത്വമുണ്ട്....നിലനില്‍പ്പും..
അതുകൊ
ണ്ടുതന്നെ ബിയാട്രീസിനെ പോലും നമുക്കു മറക്കാന്‍ കഴിയില്ല...

പപ്പേട്ടന്റെ ക്രാ
ഫ്റ്റ് നിര്‍വ്വചിക്കാന്‍ വാക്കുകള്‍ക്കാകുമോ..അറിയില്ല...
മരണം ഏല്‍പ്പിക്കുന്ന വിടവുകള്‍ മരണം പോലും അറിയുന്നില്ലല്ലൊ..


പറഞ്ഞു തീരാത്ത എത്രയെത്ര കഥകൾ ഇനിയും പപ്പേട്ടന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം..ഇനി അതൊന്നും മലയാളികൾക്ക് കിട്ടില്ലെന്നറിയുമ്പോൾ

ഒരു നൊമ്പരം. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന മലയാളികളുടെ മനസ്സിൽ

നൊമ്പരത്തിപൂക്കൾ